Wednesday, February 13, 2008
സ്പോണ്‍സര്‍ഷിപ്പിന് ആളെ തേടുന്നു!
പ്രശസ്തരോടൊപ്പം നവപ്രതിഭകളെ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കുന്ന മ്യൂസിയ്ക്കല്‍ ആല്‍ബത്തിന് സ്പോണ്‍സറെ ആവശ്യമുണ്ട്. കര്‍ണ്ണാടകസംഗീതത്തെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത രാഗങ്ങളിലുള്ള പാട്ടുകളുടെ സംഗീതാവിഷ്ക്കാരവും ചിട്ടപ്പെടുത്തലും കഴിഞ്ഞിരിയ്ക്കുന്നു. സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ട്രാക്ക് പാടിയത് കേള്‍ക്കാന്‍ ബന്ധപ്പെടുക: 00971506395608 (ദീപു കെ. നായര്‍).

Tuesday, February 5, 2008
ഭാവഗീതങ്ങള്‍ 4
സ്വരങ്ങളാല്‍ സ്വര്‍ഗ്ഗം തീര്‍ ക്കും സ്വപ്നാടകനാണു ഞാന്‍
പദങ്ങളാല്‍ പാരിന്നുപഹാരം കൊണ്ടുവന്നു ഞാന്‍.
താളം ശ്രുതി ചേര്‍ ക്കുന്നുവോ വിണ്‍ താരങ്ങളേ?
താനേ ലയമാകുന്നുവോ വെണ്‍മേഘങ്ങളേ?
ഉഷസ്സിണ്റ്റെ മടിത്തട്ടില്‍ ഉണരുന്ന പൊന്‍പൂവേ,
മനസ്സിണ്റ്റെ മണ്‍ വീണയില്‍ മന്ദ്രങ്ങളോ എന്‍ നാദം?
സ്വരജതികള്‍ പാടാം ഞാന്
തിരുമധുരം പകരൂ നീ.
നഭസ്സിണ്റ്റെ കളിത്തട്ടില്‍ അണയുന്ന വെണ്‍പ്രാവേ,
വസന്തത്തിന്‍ വര്‍ണ്ണങ്ങളെ പുല്‍കുന്നുവോ നിന്‍ സ്നേഹം?
പ്രകൃതിയിതില്‍ തൂകാം ഞാന്
പ്രണയമെഴും നവരാഗം.
02 ഓഗസ്റ്റ്, 2002

ഭാവഗീതങ്ങള്‍ 3
വസന്തരാഗം പാടിടുന്നു വനനികുഞ്ജങ്ങള്‍
വസുന്ധരതന്‍ ഹൃദയമെങ്ങും കുളിരൊഴുക്കുന്നു.
നിറമണിഞ്ഞ മേദിനിതന്‍ പൂമുഖപ്പടിയില്‍
നെയ്‌വിളക്കു കൊളുത്തിടുന്നുപുലരിപ്പെണ്‍കൊടി.
കാടിളകി വന്നണഞ്ഞോ പൂവിളികള്‍, നിറ-
മാലചൂടി നിന്നുവോ പൂത്തുമ്പകള്‍?
കതിരണിഞ്ഞ വയലുകള്‍ തന്‍ പൂങ്കിനാക്കളില്‍
കൊയ്ത്തുപാട്ടിന്നീണമിട്ടുകാവളം കിളി.
പള്ളിയോടമണയവേ പമ്പയാറ്റിലും, പതി-
ന്നാലുവൃത്തം മൂളിയോ കേരളനാടും?
25 ഓഗസ്റ്റ്, 2002

Sunday, February 3, 2008
Monday, September 17, 2007
ഭാവഗീതങ്ങള്‍ 2
മഞ്ഞക്കണിക്കൊന്നപ്പൂവും കൊണ്ടേ,
മണ്‍കുടത്തില്‍ കുളിരും കൊണ്ടേ,
വന്നുവല്ലൊ മേടമാസപ്പുലരിപ്പെണ്ണ്.
കര്‍ണ്ണികാരപ്പൂക്കള്‍ കൊണ്ടൊരു പന്തലൊരുക്കി - അവള്‍
കന്നിമണ്ണിന്‍ കരള്‍നിറയെ കുളിരു പകര്‍ത്തി.
വിശ്വമേ, നിന്‍ സര്‍ഗ്ഗസംഗീതമധുവുമായ്,
വിഷുപ്പക്ഷി പാടാനെത്തി 'വിത്തും കൈക്കോട്ടും'.
ഇത്തിരി മധുരത്തിന്‍ ഇന്ദ്രജാലങ്ങളാല്‍
മറ്റൊരു വേദിക തീര്‍ക്കുന്നു ഭാവന....
മന്ദ്രമുഖരിതമാക്കുന്നു സാധന!
നിത്യതേ, എന്‍ ജന്മസങ്കേതവാതിലില്‍
ചൈത്രമാസതിലെ സംക്രമസന്ധ്യയില്‍
പിച്ചളപ്പാല്‍ക്കുടമൊക്കത്തു വച്ചൊരാ-
പത്തരമാറ്റുള്ള കനവിന്റെ കാമന...
കനകച്ചിലങ്കകള്‍ ചാര്‍ത്തുന്നു കഴലിലണ!

Subscribe to:
Comments (Atom)