വസന്തരാഗം പാടിടുന്നു വനനികുഞ്ജങ്ങള്‍
വസുന്ധരതന്‍ ഹൃദയമെങ്ങും കുളിരൊഴുക്കുന്നു.
നിറമണിഞ്ഞ മേദിനിതന്‍ പൂമുഖപ്പടിയില്‍
നെയ്വിളക്കു കൊളുത്തിടുന്നുപുലരിപ്പെണ്കൊടി.
കാടിളകി വന്നണഞ്ഞോ പൂവിളികള്‍, നിറ-
മാലചൂടി നിന്നുവോ പൂത്തുമ്പകള്‍?
കതിരണിഞ്ഞ വയലുകള്‍ തന് പൂങ്കിനാക്കളില്
കൊയ്ത്തുപാട്ടിന്നീണമിട്ടുകാവളം കിളി.
പള്ളിയോടമണയവേ പമ്പയാറ്റിലും, പതി-
ന്നാലുവൃത്തം മൂളിയോ കേരളനാടും?
25 ഓഗസ്റ്റ്, 2002
Tuesday, February 5, 2008
Subscribe to:
Post Comments (Atom)

1 comment:
ഡിയർ സർ,
ഈണം.കോം (www.eenam.com)ന്റെ ഓണം ആൽബത്തിലേക്ക് താങ്കളെ ഒരു ഗാനം എഴുതാനായി സന്തോഷപൂർവ്വം ക്ഷണിക്കുകയാണ്. ഈമെയിൽ വിലാസമില്ലാത്തതിനാലാണ് ഒരു കമന്റായി ഇങ്ങനെ ഇടുന്നത്. താൽപ്പര്യമെങ്കിൽ eenam2009(AT)gmail.com എന്ന വിലാസത്തിൽ മറുപടി അയയ്ക്കുമല്ലോ. ദേവരാഗത്തിലെ ഗാനങ്ങൾ ഇപ്പോൾ കേൾക്കാൻ കഴിഞ്ഞു. വളരെ മനോഹരമായിരിക്കുന്നു. എല്ലാം ഭക്തിനിറയുന്ന കാവ്യങ്ങൾ തന്നെ, സംഗീതവും അതുപോലെ മികച്ചു നിൽക്കുന്നു. എല്ലാ വിധ ആശംസകളും.
സസ്നേഹം
നിശി
Post a Comment