Monday, February 18, 2008

http://www.puzha.com/puzha/magazine/html/poem1_feb18_08.html

Wednesday, February 13, 2008

ഭാവഗീതങ്ങള്‍: February 2008

ഭാവഗീതങ്ങള്‍: February 2008
സ്പോണ്‍സര്‍ഷിപ്പിന്‌ ആളെ തേടുന്നു!

പ്രശസ്തരോടൊപ്പം നവപ്രതിഭകളെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ തയ്യാറാക്കുന്ന മ്യൂസിയ്ക്കല്‍ ആല്‍ബത്തിന്‌ സ്പോണ്‍സറെ ആവശ്യമുണ്ട്‌. കര്‍ണ്ണാടകസംഗീതത്തെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത രാഗങ്ങളിലുള്ള പാട്ടുകളുടെ സംഗീതാവിഷ്ക്കാരവും ചിട്ടപ്പെടുത്തലും കഴിഞ്ഞിരിയ്ക്കുന്നു. സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ട്രാക്ക്‌ പാടിയത്‌ കേള്‍ക്കാന്‍ ബന്ധപ്പെടുക: 00971506395608 (ദീപു കെ. നായര്‍).

Tuesday, February 5, 2008

ഭാവഗീതങ്ങള്‍ 4

സ്വരങ്ങളാല്‍ സ്വര്‍ഗ്ഗം തീര്‍ ക്കും സ്വപ്നാടകനാണു ഞാന്‍
പദങ്ങളാല്‍ പാരിന്നുപഹാരം കൊണ്ടുവന്നു ഞാന്‍.
താളം ശ്രുതി ചേര്‍ ക്കുന്നുവോ വിണ്‍ താരങ്ങളേ?
താനേ ലയമാകുന്നുവോ വെണ്‍മേഘങ്ങളേ?

ഉഷസ്സിണ്റ്റെ മടിത്തട്ടില്‍ ഉണരുന്ന പൊന്‍പൂവേ,
മനസ്സിണ്റ്റെ മണ്‍ വീണയില്‍ മന്ദ്രങ്ങളോ എന്‍ നാദം?
സ്വരജതികള്‍ പാടാം ഞാന്
‍തിരുമധുരം പകരൂ നീ.

നഭസ്സിണ്റ്റെ കളിത്തട്ടില്‍ അണയുന്ന വെണ്‍പ്രാവേ,
വസന്തത്തിന്‍ വര്‍ണ്ണങ്ങളെ പുല്‍കുന്നുവോ നിന്‍ സ്നേഹം?
പ്രകൃതിയിതില്‍ തൂകാം ഞാന്
‍പ്രണയമെഴും നവരാഗം.

02 ഓഗസ്റ്റ്‌, 2002

ഭാവഗീതങ്ങള്‍ 3

വസന്തരാഗം പാടിടുന്നു വനനികുഞ്ജങ്ങള്‍
വസുന്ധരതന്‍ ഹൃദയമെങ്ങും കുളിരൊഴുക്കുന്നു.

നിറമണിഞ്ഞ മേദിനിതന്‍ പൂമുഖപ്പടിയില്‍
നെയ്‌വിളക്കു കൊളുത്തിടുന്നുപുലരിപ്പെണ്‍കൊടി.
കാടിളകി വന്നണഞ്ഞോ പൂവിളികള്‍, നിറ-
മാലചൂടി നിന്നുവോ പൂത്തുമ്പകള്‍?

കതിരണിഞ്ഞ വയലുകള്‍ തന്‍ പൂങ്കിനാക്കളില്‍
കൊയ്ത്തുപാട്ടിന്നീണമിട്ടുകാവളം കിളി.
പള്ളിയോടമണയവേ പമ്പയാറ്റിലും, പതി-
ന്നാലുവൃത്തം മൂളിയോ കേരളനാടും?

25 ഓഗസ്റ്റ്‌, 2002