സ്വരങ്ങളാല്‍ സ്വര്‍ഗ്ഗം തീര് ക്കും സ്വപ്നാടകനാണു ഞാന്‍
പദങ്ങളാല്‍ പാരിന്നുപഹാരം കൊണ്ടുവന്നു ഞാന്‍.
താളം ശ്രുതി ചേര് ക്കുന്നുവോ വിണ് താരങ്ങളേ?
താനേ ലയമാകുന്നുവോ വെണ്‍മേഘങ്ങളേ?
ഉഷസ്സിണ്റ്റെ മടിത്തട്ടില്‍ ഉണരുന്ന പൊന്‍പൂവേ,
മനസ്സിണ്റ്റെ മണ് വീണയില്‍ മന്ദ്രങ്ങളോ എന്‍ നാദം?
സ്വരജതികള്‍ പാടാം ഞാന്‍
തിരുമധുരം പകരൂ നീ.
നഭസ്സിണ്റ്റെ കളിത്തട്ടില്‍ അണയുന്ന വെണ്‍പ്രാവേ,
വസന്തത്തിന് വര്‍ണ്ണങ്ങളെ പുല്കുന്നുവോ നിന് സ്നേഹം?
പ്രകൃതിയിതില് തൂകാം ഞാന്‍
പ്രണയമെഴും നവരാഗം.
02 ഓഗസ്റ്റ്, 2002
Tuesday, February 5, 2008
Subscribe to:
Post Comments (Atom)

3 comments:
പ്രണയമെഴും നിന് നവരാഗങ്ങള്ക്കായി കാത്തിരിക്കുന്നു
നഭസ്സിന്റെ കളിത്തട്ടില്‍ അണയുന്ന വെണ്‍പ്രാവേ.............
find on devaragam.com or search in google 'deepu k nair hits'
വരികള്‍ മനസ്സിനു ഉത്തേജകമാകുന്നു..
Post a Comment